1 hour ago · Writing · hide · 0 comments

ആശാന്മാർ പറഞ്ഞു തന്ന വാക്കുകളുടെ നൃത്തമല്ലെൻ്റെ കവിതകൾ. അവയെൻ്റെ മനസ്സിൻ്റെ മേഘവർഷമാണ്. ഇനിയും പെയ്ത് തീർന്നിട്ടില്ലാത്ത പെരുമഴക്കാലത്തിൻ്റെ ആഗ്രഹവർഷം. അതിൽ ഇടനെഞ്ചിൻ്റെ ഇടർച്ചകളും കൂടെപ്പിറന്നവൻ്റെ കൂട്ടും, കൂടെനടന്നവരുടെ കരുതലും കാണും. അതിൽ പങ്ക് വെച്ച് പാതിയാകാത്ത പ്രണയവും സഫലമാകാത്ത സ്വപ്‌നങ്ങളും, കണ്മണിയുടെ കളിചിരികളുമുണ്ടാകും. അതിൽ കാറ്റും കുന്നും കടലും കിളിയും കിരണങ്ങളും നക്ഷത്രങ്ങളും നിറങ്ങളും നിനവും, നീയും ഞാനും നമ്മളും നിറഞ്ഞ് നിൽക്കും. അതിലെൻ്റെ ചാരക്കണ്ണുകളിൽ പകർന്ന് കിട്ടിയ നിലാവെളിച്ചവും കാണും. നമ്മുടെ മഴയിനിയും പെയ്ത് തീർന്നിട്ടില്ല.

No comments yet. Log in to reply on the Fediverse. Comments will appear here.