എൻ്റെ ജീവൻറെ വിത്തുകൾ നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്, അതിന് പ്രാണനും ദേഹവും പകുത്ത് നൽകിയതിന്, നന്ദി. അതിന് വേണ്ടി വിരഹവും വേദനയും സഹിച്ചതിന്, ഒടുവിലാ പിഞ്ചുടൽ പിടഞ്ഞ് പുറത്തു വന്നപ്പോൾ മാറോടണച്ചതിന്, നിൻ്റെ ആഴമുള്ള കണ്ണുകൾക്കൊപ്പം നിന്നെത്തന്നെ ആ തളിരിന് കൊടുത്തതിന്, സ്നേഹം. ഇരുട്ടിലാഴ്ന്നുപോകുമായിരുന്ന എനിക്ക്, നിലാവും നക്ഷത്രവുമായി നിന്നെത്തന്നെ തന്നതിന്, എൻ്റെ ജീവൻ്റെ വിത്തിൽ നിന്ന്, നിന്നിൽ നിന്ന്, സൂര്യകിരണം പോലെയൊരു മകളെ തന്നതിന്, ചുംബനം.
No comments yet. Log in to reply on the Fediverse. Comments will appear here.