എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം? ഒരു കഥ സൊല്ലട്ടുമാ? ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി. ചെറിയ സഞ്ചാരത്തിന് ശേഷം ഞാൻ സൽമാനിയായിലുള്ള വാട്ടർ ഗാർഡനിലെത്തി. അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായ പ്രഭാതം. ഞാൻ അകത്ത് കയറി. പച്ചവിരിച്ച പുൽത്തകിടുകളുടെയും മരങ്ങളുടെയും ഇടയിലുള്ള കല്ല് പാകിയ വഴികളിലൂടെ ഞാൻ നടന്നു. വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഒരു മനോഹയോരമായ പൂന്തോട്ടമാണിത്. ചെറു നടത്തങ്ങൾക്കിടയിൽ ഭംഗി തോന്നിയതെല്ലാം ഞാനെൻറെ ഫോണിൻറെ ക്യാമറയിൽ പകർത്തിക്കൊണ്ടേയിരുന്നു. പലതവണ കണ്ട കാഴ്ചകൾ ആണെങ്കിലും ഓർമ്മകൾക്ക് വേണ്ടി അവ വീണ്ടും വീണ്ടും ഞാൻ ഫോണിൽ പകർത്തി. ഫോട്ടോകളിലാണ് ഞാൻ ഓർമ്മകൾ സൂക്ഷിക്കുന്നത്. കുറച്ചുസമയത്ത് നടത്തത്തിന് ശേഷം ഞാനൊരു പുൽത്തകിടിൽ വെറുതെ കിടന്നു. മുകളിലോട്ട് നോക്കിയപ്പോൾ തെളിഞ്ഞ ആകാശം. രാവിലെ ഇങ്ങനെ ശാന്തമായ മാനം നോക്കി കിടക്കാൻ നല്ല രസമുണ്ട്. നീലവിരിച്ച് നിൽക്കുന്ന ആകാശത്തിൽ മരങ്ങളുടെ പച്ചിലകൾ പടർന്നു നിൽക്കുന്നു. ഞാൻ വീണ്ടും ക്യാമറ എടുത്തു ആകാശക്കാഴ്ചകളുടെ കുറച്ചു ചിത്രങ്ങൾ കൂടിയെടുത്തു. എടുത്തതിൽ ഒരെണ്ണം ജിനോയ്ക്കു വെറുതെ അയച്ചുകൊടുത്തു. താഴെ കാണുന്നതാണ്…
No comments yet. Log in to reply on the Fediverse. Comments will appear here.