1 hour ago · Writing · 0 comments

എന്നെ സംബന്ധിച്ച് എഴുതുക എന്നുള്ളത് എളുപ്പമുള്ള പരിപാടിയാണ്, കാരണം കഥയും കാമ്പുമുള്ളത് എഴുതാനേ പണിയറിയേണ്ട കാര്യമുള്ളൂ. ഞാൻ ഈ എഴുതുന്നതൊന്നും അങ്ങനെയുള്ള കാര്യങ്ങൾ അല്ല. ഇതിൽ ഒന്നും തന്നെ വിശ്വസാഹിത്യത്തിൻറെ ഭാഗമാകാൻ പോകുന്നുമില്ല എന്ന് നമ്മുക്ക് അറിയാം. അപ്പോൾ പിന്നെ നമ്മുക്കെന്തും എഴുതാം. പിന്നെ സ്വന്തമായി ഒരു വെബ്സൈറ്റ് ഉള്ളതുകൊണ്ട് എഴുതുന്നതൊക്കെയും അതിലിടാം. കാര്യം സകലമാന സോഷ്യൽ മീഡിയകളിലും വേണമെങ്കിൽ നമ്മുടെ എഴുത്തുകൾ ചാമ്പാമെങ്കിലും പക്ഷേ അതൊരു ത്രില്ലില്ല, അഥവാ സ്വാതന്ത്ര്യക്കുറവുണ്ട്. കാര്യം പലപ്പോഴും ഇൻസ്റ്റഗ്രാമിൽ ഒക്കെ എന്റെ എഴുത്തുകൾ പോസ്റ്റാറുണ്ടെങ്കിലും സത്യം പറഞ്ഞാൽ എഴുതി അവിടെയിടാൻ മടിയാണ്. പിന്നെ എവിടെയിട്ടാലും വളരെ കുറച്ചുപേരെ ഇത് വായിക്കാറുള്ളൂ. എൻറെ എഴുത്തുകൾ അത്ര മോശമായതുകൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എഴുത്തിനു സ്ഥിരതയില്ല, സോഷ്യൽ മീഡിയകൾക്ക് സ്ഥിരത വേണം. നമ്മുക്കത് പറ്റൂല്ല ഭായി. പിന്നെ അവിടുത്തെ നിയമങ്ങളും മറ്റുള്ളവരുടെ ലൈക്കിലും കമെന്റിലും ഒന്നുമെന്റെ ഊർജ്ജം കളയാൻ വയ്യനിക്ക്. പിന്നെയിങ്ങനെ വല്ലപ്പോഴും തോന്നുന്നത് എഴുതും. എവിടെയെങ്കിലും ഇടും. ആരേലും…

No comments yet. Log in to reply on the Fediverse. Comments will appear here.